KERALA

പുണ്യം പൂങ്കാവനം പദ്ധതിയിലും പണപ്പിരിവ് നടത്തി ഉണ്ണികൃഷ്ണൻ പോറ്റി; എട്ട് മാസം മുമ്പ് റിപ്പോർട്ട് സമർപ്പിച്ചത് എം.ആർ. അജിത്കുമാർ

വിദേശത്ത് അടക്കം പിരിവ് നടന്നെന്ന് റിപ്പോർട്ടിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം മോഷണം പോയ സംഭവത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയിലും പണപ്പിരിവ് നടത്തി. ഇത് സംബന്ധിച്ച് എഡിജിപി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എട്ട് മാസം മുമ്പാണ് ശബരിമല കോർഡിനേറ്ററായിരുന്ന എഡിജിപി എം.ആർ. അജിത്കുമാർ റിപ്പോർട്ട് നൽകിയത്. വിദേശത്ത് അടക്കം പിരിവ് നടന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. റിപ്പോർട്ട് പരിഗണിച്ച കോടതി പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കാൻ ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു. എന്നാൽ പണപ്പിരിവ് കണ്ടെത്തിയിട്ടും വിഷയത്തിൽ സർക്കാർ നടപടി എടുത്തില്ല.

SCROLL FOR NEXT