രേഷ് ബാബു Source: News Malayalam 24x7
KERALA

"രേഷ് ബാബുവിൻ്റെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം"; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

വിയ്യൂർ സബ് ജയിലിൽ കുഴഞ്ഞു വീണ റിമാൻഡ് പ്രതി കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: തൃശൂരിലെ റിമാൻഡ് പ്രതി രേഷ് ബാബുവിന്റെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുഖത്തെ മുറിവ് പ്ലേറ്റ്ലെറ്റ് കുറഞ്ഞതിനെ തുടർന്ന് ഉണ്ടായതെന്ന് നിഗമനം. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. തലയിലെ ഞരമ്പ് മുറിഞ്ഞതിനെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായി എന്നാണ് നിഗമനം. ശരീരത്തിന്റെ പുറകിൽ രണ്ടു മുറിവുകൾ കണ്ടെത്തി. അത് മർദനത്തിലൂടെ ഉണ്ടായതാണോ എന്നതിൽ പരിശോധന തുടരുകയാണ്.

വിയ്യൂർ സബ് ജയിലിൽ കുഴഞ്ഞു വീണ റിമാൻഡ് പ്രതി കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ ചിറ്റിശ്ശേരി സ്വദേശിയാണ് രേഷ് ബാബു. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലിൽ കുഴഞ്ഞു വീണത്. തൃശൂർ ടൗണിൽ നടന്ന പിടിച്ചുപറി കേസിൽ പ്രതിയായതിന് പിന്നാലെയാണ് സുരേഷ് ബാബു റിമാൻഡിലാകുന്നത്.

രേഷിന് ജയിലിൽ മർദനമേറ്റിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് രേഷ് ബാബു. രേഷ് ബാബുവിനെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ബന്ധുക്കൾ ചെന്നപ്പോൾ ഇയാൾക്ക് മർദനമേറ്റതായി സംശയം തോന്നിയിരുന്നു. മുഖത്തും ചുണ്ടിൻ്റെ ഭാഗത്തുമെല്ലാം നീര് വന്ന നിലയിലാണ്ടായിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. ജയിലധികൃതരോട് ചോദിച്ചപ്പോൾ ആദ്യം ഇദ്ദേഹം ജയിലിൽ ബാത്തൂറൂമിൽ പോകുന്ന വഴിയിൽ സാമ്പ്രാണി പോലൊരു വസ്തു എടുത്ത് കടിച്ചുവെന്നും തുടർന്ന് ചുണ്ടിൻ്റെ ഭാഗത്ത് നിന്ന് രക്തം വന്നതായും രക്തം ഛർദിച്ചതായും വിശദീകരണം നൽകിയതായും ബന്ധുക്കൾ പറഞ്ഞു.

രേഷ് ബാബുവിൻ്റെ മരണത്തിൽ സിപിഐഎമ്മിന് വീഴ്ച പറ്റിയെന്ന് സിപിഐഎം ആരോപിച്ചു. മാനസിക വെല്ലുവിളി നേരിടുന്നയാളെ റിമാൻഡ് ചെയ്തത് വീഴ്ചയാണെന്നും കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. ലോക്കപ്പ് മർദനങ്ങൾ തിരിച്ചുവരുന്നെന്നും യുഡിഎഫ് ഭരണകാലത്ത് അവസാനിപ്പിച്ച ലോക്കപ്പ് മർദനം വീണ്ടും തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

SCROLL FOR NEXT