KERALA

പൊലീസ് തലപ്പത്ത് അഴിച്ചുപണി, ബെറ്റാലിയൻ ഡിഐജിയായി ഹരിശങ്കർ; ഐജി കാളിരാജ് മഹേഷ് കുമാർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും

തിരുവനന്തപുരം റൂറൽ എസ്പി ആയിരുന്ന കെ.എസ്. സുദർശന് എറണാകുളം റൂറലിലേക്കും സ്ഥലംമാറ്റം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ അഴിച്ചുപണി. കൊച്ചി കമ്മീഷണറായിരുന്ന ഹരിശങ്കറിനെ ബെറ്റാലിയൻ ഡിഐജിയായി നിയമിച്ചു. ഐജി കാളിരാജ് മഹേഷ് കുമാർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. ടി. നാരായണൻ പുതിയ തൃശൂർ റേഞ്ച് ഡിഐജിയാകും. തിരുവനന്തപുരം റൂറൽ എസ്പി ആയിരുന്ന കെ.എസ്. സുദർശന് എറണാകുളം റൂറലിലേക്കും സ്ഥലംമാറ്റം.

അരുൾ ആർ.ബി. കൃഷ്ണ എറണാകുളം റെയിഞ്ച് ഡിഐജിയാകും. ജി ജയ്ദേവ് ആണ് പുതിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന കിരൺ നാരായണൻ സ്പെഷ്യൽ ബ്രാഞ്ച് ഇൻ്റേണൽ സെക്യൂരിറ്റി എസ്പിയായി ചുമതലയേൽക്കും. പുതിയ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായി ഹേമലതയും ചുമതലയേൽക്കും.

കെ.ഇ. ബൈജു പുതിയ കോസ്റ്റൽ എഐജി, കോസ്റ്റൽ എഐജി ആയിരുന്ന പദം സിംഗ് പുതിയ കോഴിക്കോട് സിറ്റി ഡിസിപി, തിരുവനന്തപുരം ഡിസിപി ആയിരുന്ന ടി ഫറാഷ് പുതിയ കോഴിക്കോട് റൂറൽ എസ്പി, അരുൺ കെ. പവിത്രൻ പുതിയ വയനാട് ജില്ലാ പോലീസ് മേധാവി, ജെ. മഹേഷ് പുതിയ തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി, റെയിൽവേ എസ്പിയായി മുഹമ്മദ് നിസാമുദ്ദും കെഎസ് സഹൻഷാ കൊച്ചി സിറ്റി ഡിസിപി ആയും ചുമതലയേൽക്കും.

SCROLL FOR NEXT