പ്രതീകാത്മചിത്രം, സ്ഥലം മാറ്റ ഉത്തരവ് Source; News Malayalam 24X7, Facebook
KERALA

ഐപിഎസ് തലപ്പത്ത് അഴിച്ചു പണി; പോക്സോ കേസ് അട്ടിമറി ആരോപണം നേരിട്ട പത്തനംതിട്ട എസ്‌പിക്ക് സുപ്രധാന ചുമതല

പോക്സോ കേസിൽ എസ്‌പിയുടെ മേൽനോട്ടത്തിൽ വീഴ്ച സംഭവിച്ചെന്നതിനെ തുടർന്ന് സ്ഥലം മാറ്റണമെന്ന് റേഞ്ച് ഐജി ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ മറികടന്നാണ് നിയമനം.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത്  വീണ്ടും അഴിച്ചു പണി. എസ്‌പിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പോക്സോ കേസ് അട്ടിമറി ആരോപണം നേരിട്ട പത്തനംതിട്ട എസ്‌പി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഐജിയാക്കി നിയമിച്ചു. ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ എസ്. പി വരുത്തിയത് ഗുരുതര വീഴ്ച എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പോക്സോ കേസിൽ എസ്‌പിയുടെ മേൽനോട്ടത്തിൽ വീഴ്ച സംഭവിച്ചെന്നതിനെ തുടർന്ന് സ്ഥലം മാറ്റണമെന്ന് റേഞ്ച് ഐജി ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ മറികടന്നാണ് നിയമനം.

കൈക്കൂലി കേസിൽ ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർകുമാറിനെ കുടുക്കിയ വിജിലൻസ് എസ്‌പി എസ് ശശിധരനെ വിജിലൻസിൽ നിന്നും പൊലീസ് അക്കാദമിയിലേക്ക് മാറ്റി. ആർ ആനന്ദ് പത്തനംതിട്ട എസ്‌പിയാകും.കൊല്ലo റൂറൽ എസ്‌പി സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. വിഷ്ണു പ്രദീപ് കൊല്ലം റൂറൽ എസ്‌പി അരുൾ ബി കൃഷ്ണക്ക് ബറ്റാലിയൻ ഡിഐജിയുടെ ചുമതല.

SCROLL FOR NEXT