സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി Source: News Malayalam 24x7
KERALA

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി

സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. പുതിയ ചെയർമാനായി പല പേരുകൾ സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലുണ്ട്.

ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരാണ് സർക്കാരിൻ്റെ പരിഗണനയിലുള്ളത്. എന്നാൽ തനിക്ക് സിനിമയുള്ള സമയമായതിനാൽ അക്കാദമി ചെയർമാൻ സ്ഥാനത്തേക്കില്ലെന്നാണ് ജഗദീഷ് അറിയിച്ചത്. ഇക്കാര്യം സംസ്കാരിക വകുപ്പിനെ ജഗദീഷ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പിണറായി വിജയൻ സർക്കാർ നിയമിച്ചത്. ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂൽ പൂക്കുട്ടിയുടെ നിയമനം. ഇതേ തുടർന്ന് പ്രേംകുമാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

SCROLL FOR NEXT