തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ കൂവിയ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി റിനി ആന്‍ ജോര്‍ജ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് സ്ത്രീകള്‍ അടക്കമുള്ളവരാണ് കൂവി വിളിച്ചത്. ഇതിന് പിന്നാലെയാണ് റിനി പോസ്റ്റുമായി രംഗത്തെത്തിയത്.
മെയ് 18 2026 തന്റെ ജീവിതത്തിലെ മനോഹരമായ സുദിനമാണെന്നും എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം. ഞാന്‍ എംഎല്‍എ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ സിഎം ആയ ദിവസമെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു. അതിനെ ഞാന്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിക്കുകയും ചെയ്തുവെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോണ്‍ഗ്രസുക്കാര്‍ ആട്ടി ഓടിച്ചു എന്ന് പറയുന്നവര്‍ക്കായി ചടങ്ങില്‍ സന്നിഹിതന്‍ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നുവെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
റിനി ആന്‍ ജോര്‍ജിനെതിരെ ആളുകള്‍ കൂവുകയും അതിനിടയിലൂടെ നടന്നു പോവുകയും ചെയ്യുന്ന അവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ അടക്കം പങ്കുവയ്ക്കപ്പെട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ റിനി ആന്‍ ജോര്‍ജ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ റിനിക്കെതിരെ സൈബര്‍ അറ്റാക്കും ഉണ്ടായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാന്‍ എംഎല്‍എ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ സിഎം ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയില്‍ നിന്ന് തന്നെ ആ ചരിത്ര മുഹൂര്‍ത്തം കണ്ണ് കുളിര്‍ക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി... ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം.
ഒരുപാട് ദേശീയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു. അതിനെ ഞാന്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിക്കുകയും ചെയ്തു. അവര്‍ കോണ്‍ഗ്രസുകാര്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല കാരണം കോണ്‍ഗ്രെസ്സ്‌ക്കാര്‍ അത്രയും സ്‌നേഹവായ്പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോണ്‍ഗ്രസുക്കാര്‍ ആട്ടി ഓടിച്ചു എന്ന് പറയുന്നവര്‍ക്കായി ചടങ്ങില്‍ സന്നിഹിതന്‍ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു.