എം.വി. ശ്രേയാംസ് കുമാര്‍ Source: News Malayalam 24x7
KERALA

കേരളത്തില്‍ എസ്‌ഐആര്‍ നടപ്പാക്കേണ്ട ആവശ്യമില്ല; ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ കൃത്രിമം നടക്കുമെന്ന് ആശങ്കയുണ്ട്: എം.വി. ശ്രേയാംസ് കുമാര്‍

പണ്ട് ബൂത്ത് പിടിത്തമായിരുന്നെങ്കിൽ ഇപ്പോൾ ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് അട്ടിമറി നടത്തുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പട്‌‌ന: കേരളത്തില്‍ എസ്‌ഐആര്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാര്‍. എസ്‌ഐആര്‍ നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ കൃത്രിമം നടക്കുമെന്ന് ആശങ്കയുണ്ട്. ബിഹാറിൽ യുവാക്കളുടെ പിന്തുണ തേജസ്വി യാദവിന് ഉണ്ടെന്നും എം വി ശ്രേയാംസ്കുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു. ബിഹാറിൽ നാല് ദിവസത്തെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു എം.വി. ശ്രേയാംസ് കുമാറിൻ്റെ പ്രതികരണം.

പണ്ട് ബൂത്ത് പിടിത്തമായിരുന്നെങ്കിൽ ഇപ്പോൾ ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് അട്ടിമറി നടത്തുന്നു. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ എന്തുകൊണ്ട് എസ്‌ഐആര്‍ ഇല്ലെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ പിഎം ശ്രീ നടപ്പാക്കരുതെന്നാണ് ആർജെഡിയുടെ നയമെന്നും ഒരുകാരണവശാലും ആർഎസ്എസ് അജണ്ട പാഠപുസ്തകളിൽ ഉണ്ടാകരുത് എന്നും എം.വി. ശ്രേയാംസ് കുമാര്‍ കൂട്ടിച്ചേർത്തു.

SCROLL FOR NEXT