പ്രതീകാത്മക ചിത്രം  Source: FreePik
KERALA

158 കോടി രൂപ കുടിശിക! ഉപകരണങ്ങളുടെ വിതരണം നിർത്തിവച്ച് വിതരണക്കാർ; ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിൽ

മാർച്ച് 31 വരെയുള്ള കുടിശിക തീർക്കാതെ വിതരണം ചെയ്യില്ലെന്നും വിതരണക്കാർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്ഥാനത്തെ ആശുപത്രികളിലെ ആൻജിയോഗ്രാം,ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചു. നിലവിൽ 158 കോടിയോളം രൂപ കുടിശിക ഇനത്തിൽ സർക്കാർ നൽകാനുണ്ടെന്നും, മാർച്ച് 31 വരെയുള്ള കുടിശിക തീർക്കാതെ വിതരണം ചെയ്യില്ലെന്നും വിതരണക്കാർ അറിയിച്ചു.

ഓഗസ്റ്റ് 31 ന് മുമ്പ് കുടിശിക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല. ഇതു വരെ ഒരു രൂപ പോലും ലഭിച്ചില്ലെന്നും വിതരണക്കാർ അറിയിച്ചു.

അതേസമയം, മഞ്ചേരി മെഡിക്കൽ കോളജിലും ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചു. കോടികൾ കുടിശികയായതോടെയാണ് ഏജൻസികൾ വിതരണം നിർത്തിവച്ചത്.

രണ്ടര കോടി രൂപയിൽ അധികം കുടിശികയുണ്ടെന്ന് ഏജൻസികൾ അറിയിച്ചു. ഒരു വർഷത്തിൽധികമായി ബില്ലുകൾ പെൻഡിങന്നും ഏജൻസികൾ പറയുന്നു. ഇതോടെ മെഡിക്കൽ കോളേജിലേക്കുള്ള സ്റ്റെൻ്റ്, കൊറോണറി ബലൂൺ, പേസ്മേക്കർ, കത്തീറ്റർ തുടങ്ങിയ ശസ്ത്രക്രിയ, കാത്ത് ലാബ് ഉപകരണങ്ങളുടെ വിതരണം നിലച്ചു.

SCROLL FOR NEXT