കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരം സീറ്റിൽ ആർഎസ്പി സ്ഥാനാർഥിയായി എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനും പരിഗണനയിൽ. സജി ഡി. ആനന്ദ്, എം.എസ്. ഗോപകുമാർ, എൻ. നൗഷാദ് എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ. യുവമുഖത്തെ പരിഗണിക്കുകയാണെങ്കിൽ കാർത്തിക്കിനായിരിക്കും മുൻതൂക്കമെന്നാണ് സൂചന.
കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ചവറയിൽ ഷിബു ബേബി ജോണും മത്സരിച്ചേക്കും.