Source: Social Media
KERALA

നിയമസഭാ തെരഞ്ഞെടുപ്പ്: തൃശൂരില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ആര്‍എസ്എസ്; പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ പ്രധാന നേതാക്കള്‍ക്ക് ചുമതല

ഏ പ്ലസ് കാറ്റഗറിയിലുളള മണ്ഡലങ്ങളിലാണ് മുതിർന്ന ആർഎസ്എസ് നേതാക്കൾക്ക് ചുമതല നൽകിയത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ പ്രധാന നേതാക്കൾക്ക് ചുമതല നൽകി ആർഎസ്എസ്. ഏ പ്ലസ് കാറ്റഗറിയിലുളള മണ്ഡലങ്ങളായ നാട്ടിക, തൃശൂർ, പുതുക്കാട്, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിലാണ് മുതിർന്ന ആർഎസ്എസ് നേതാക്കൾക്ക് ചുമതല നൽകിയത്. ജില്ലാതലത്തിലെ മുഴുവൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പ്രാന്ത പ്രചാരക് എ. വിനോദ് മേൽനോട്ടം വഹിക്കും.

നാട്ടികയിൽ പ്രാന്തീയ കാര്യകാരി എംസി വാൽസൺ ചുമതല ഏറ്റെടുത്തു. തൃശൂരിൽ ചുമതല നൽകിയിരിക്കുന്നത് വിഭാഗ് കാര്യവാഹക് സി.എൻ. ബാബുവിനാണ്. സഹകാര്യവാഹക് എം. കലേഷ് ഇരിങ്ങാലക്കുടയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസിനാണ് പുതുക്കാട് മണ്ഡലത്തിലെ ചുമതല.

SCROLL FOR NEXT