എസ്ഐആറിനെതിരെ ആർഎസ്എസ് സംഘടന Source: News Malayalam, Social Media
KERALA

ബിഎൽഒമാരെ വിഷാദത്തിലേക്കും മരണത്തിലേക്കും തള്ളിവിടുന്നു; എസ്ഐആറിനെതിരെ ആർഎസ്എസ് അധ്യാപക സംഘടന

മരിച്ച ബിഎൽഓമാരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ തുറന്നടിച്ച് ആർഎസ്എസ് അധ്യാപക സംഘടന. എസ്ഐആർ സമയപരിധി നീട്ടണമെന്ന് ഖില ഭാരതീയ ശൈക്ഷിക് മഹാസംഘ്. ബിഎൽഓമാരുടെ അമിത ജോലിഭാരം വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്നു.

മരിച്ച ബിഎൽഓമാരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്. യാഥാർഥ്യബോധമില്ലാത്ത ടാർജറ്റ് നേടാനുള്ള ശ്രമത്തിനിടെ കടുത്ത സമ്മർദം അനുഭവിക്കേണ്ടി വരുന്നെന്നും കത്തിൽ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നും ആരോപണം.

SCROLL FOR NEXT