KERALA

"സഭകള്‍ വിരട്ടുന്നത് ആരെ?"; ക്രൈസ്തവ സഭകള്‍ക്കെതിരെ ആർഎസ്എസ് മുഖവാരിക

എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ സഭകളും മെത്രാന്മാരും ഉറഞ്ഞുതുള്ളിയെന്നും ലേഖനത്തിൽ

Author : ന്യൂസ് ഡെസ്ക്

ക്രൈസ്തവ സഭകള്‍ക്കെതിരെ ആർ എസ്എസ് മുഖവാരിക കേസരി. എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ സഭകളും മെത്രാന്മാരും ഉറഞ്ഞുതുള്ളി. ഇല്ലാത്ത അക്രമണങ്ങളുടെയും ചെയ്യാത്ത കുറ്റത്തിന്റെയും പേരില്‍ സഭകള്‍ ബിജെപിയെ കുരിശില്‍ തറച്ചെന്നും കേസരിയിലെ ലേഖനത്തിൽ പറയുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കും എന്ന് വെല്ലുവിളിച്ചുവെന്ന് ആരോപിച്ച ലേഖനത്തിൽ 'സഭകള്‍ വിരട്ടുന്നത് ആരെ? എന്ന ചോദ്യവും ഉയർത്തുന്നു.

സഭകൾ എന്നാണ് ബിജെപി പിന്തുണച്ചിട്ടുള്ളതെന്ന് കേസരിയുടെ ചോദ്യം. ഇല്ലാത്ത അക്രമണങ്ങളുടെയും ചെയ്യാത്ത കുറ്റത്തിന്റെയും പേരിൽ സഭകൾ ബിജെപി കുരിശിൽ തറച്ചു. താല്പര്യങ്ങൾ സംരക്ഷിക്കാൻ സഭകൾ ബിജെപിയോട് ഒട്ടി നിന്നു. അതിനുശേഷം രഹസ്യമായി കുത്തുന്ന നിലപാടാണ് സഭകൾ സ്വീകരിച്ചത്. സുവിശേഷ പ്രവർത്തനം എന്ന പേരിൽ മതപരിവർത്തനം നടത്തുന്നുവെന്നും ജി.കെ. സുരേഷ് ബാബു എഴുതിയ ലേഖനത്തിൽ ആരോപിക്കുന്നു.

SCROLL FOR NEXT