വഖഫ് ബോർഡ് 
KERALA

മുനമ്പം നിവാസികൾക്ക് നോട്ടീസ് നൽകിയില്ല; ഭൂമി ഏറ്റെടുക്കും മുമ്പ് വഖഫ് ബോർഡ് വിശദീകരണം തേടിയത് ഫറൂഖ് കോളജിൽ നിന്ന് മാത്രമെന്ന് റിപ്പോർട്ട്

വഖഫ് ബോർഡ് നടപടിക്രമങ്ങളിലെ വീഴ്ച വ്യക്തമാക്കുന്ന രേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു

Author : പ്രണീത എന്‍.ഇ

എറണാകുളം: മുനമ്പം ഭൂമി തർക്കത്തിൽ വഖഫ് ബോർഡിൻ്റെ വീഴ്ച വ്യക്തമാക്കുന്ന വിവരാവകാശരേഖ പുറത്ത്. ഭൂമി വഖഫ് രജിസ്റ്ററിൽ ചേർത്തത് താമസക്കാർക്ക് നോട്ടീസ് നൽകാതെയാണെന്ന് വഖഫ് ബോർഡിൻ്റെ വിവരാവകാശ മറുപടിയിൽ പറയുന്നു. ഈ രേഖകൾ ട്രിബ്യൂണലിന് മുന്നിൽ നിർണായക തെളിവായി ഉപയോഗിക്കാനാണ് സമരസമിതി ഒരുങ്ങുന്നത്.

വഖഫ് ബോർഡിൻ്റെ നടപടി സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്ന് മുനമ്പം സമരസമിതി പറയുന്നു. രേഖ പ്രകാരം ഭൂമി ഏറ്റെടുക്കും മുമ്പ് ഫറൂഖ് കോളേജിൽ നിന്ന് മാത്രമാണ് വിശദീകരണം തേടിയതെന്ന് വഖഫ് ബോർഡ് സമ്മതിച്ചു.

SCROLL FOR NEXT