Source: Files
KERALA

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന് താരങ്ങൾ

സ്വർണം നൽകിയവരെ തേടി പരസ്യം നൽകാനും വിജിലൻസ് ആലോചിക്കുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ. ഷാജി കൈലാസ്, സുരേഷ് കുമാർ, രഞ്ജി പണിക്കർ, എന്നിവരാണ് മൊഴി നൽകിയത്. നാണയങ്ങളായാണ് സ്വർണം നൽകിയതെന്നാണ് താരങ്ങളുടെ മൊഴി. മോഹൻലാലും സുരേഷ് ഗോപിയും മൊഴി നൽകാൻ സമ്മതമറിയിച്ചിട്ടുണ്ട്. സ്വർണം നൽകിയവരെ തേടി പരസ്യം നൽകാനും വിജിലൻസ് ആലോചിക്കുന്നുണ്ട്.

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ വിജിലന്‍സ് ഡിവൈഎസ്പി സി.എസ്. ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി. നാഥ് എന്നിവരാണ് സംഘത്തിലുള്ളത്.

2014 ലാണ് ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് തീരുമാനമെടുത്തത്. 2014 ജൂണ്‍ 18ന് നടന്ന ദേവപ്രശ്നവിധി പ്രകാരമായിരുന്നു യുഡിഎഫ് സര്‍ക്കാർ നിയോഗിച്ച എം.പി. ഗോവിന്ദന്‍ നായർ ദേവസ്വം ബോർഡ് പ്രസിഡൻ്റായ സമയത്തായിരുന്നു കൊടിമരം മാറ്റാൻ തീരുമാനമായത്. യുഡിഎഫ് കാലത്തെ എം.പി. ഗോവിന്ദൻ നായരുടെ ഭരണസമിതിയുടെ തീരുമാനം 2017ലെ പ്രയാർ ഗോപാലകൃഷ്ണൻ്റെ ഭരണസമിതിയാണ് നടപ്പാക്കുകയായിരുന്നു.

SCROLL FOR NEXT