KERALA

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. ഒ. ശ്രീകുമാർ അറസ്റ്റിൽ

ശ്രീകുമാർ 2019 ൽ തിരുവിതാകൂർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. ഒ.  ശ്രീകുമാർ അറസ്റ്റിൽ. ശ്രീകുമാർ 2019 ൽ തിരുവിതാകൂർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ടു പോകുമ്പോഴും വരുമ്പോഴും, ശ്രീകുമാർ ആയിരുന്നു അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ. കേസിൽ ഇയാളെ നേരത്തെ പ്രതി ചേർത്തിരുന്നു. പക്ഷേ, കീഴ്‌കോടതിയിലും, വിചാര കോടതിയിലും, ഹൈക്കോടതിയിലും ഇദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതിയിൽ നിന്നും ജാമ്യാപേക്ഷ തള്ളയിരുന്നു.

SCROLL FOR NEXT