Source: Social Media
KERALA

ശബരിമലയിൽ കൂടുതൽ കൊള്ള നടന്നു; പ്രഭാമണ്ഡലത്തിലെ സ്വർണവും കൊള്ളയടിച്ചെന്ന് എസ്ഐടി

ശിവരൂപം, വ്യാളി രൂപം എന്നിവയിലെ സ്വർണം കവർന്നു എന്നും റിപ്പോർട്ടിലുണ്ട്.

Author : പ്രിയ പ്രകാശന്‍

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ കൊള്ള നടന്നതായി എസ്ഐടി റിപ്പോർട്ട്. പ്രഭാമണ്ഡലത്തിലെ സ്വർണവും കൊള്ളയടിച്ചു. ശിവരൂപം, വ്യാളി രൂപം എന്നിവയിലെ സ്വർണം കവർന്നെന്നും റിപ്പോർട്ടിലുണ്ട്. ഏഴ് പാളികളിലെ സ്വർണം നഷ്ടമായെന്ന നിർണായക കണ്ടെത്തലും എസ്ഐടി നടത്തിയിട്ടുണ്ട്.

SCROLL FOR NEXT