എന്‍. വിജയകുമാർ Source: News Malayalam 24x7
KERALA

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വിജയകുമാറിനെ കസ്റ്റഡിയിൽ വിട്ടു

വിജയകുമാറിനെ ഒരു ദിവസത്തെ എസ്ഐടി കസ്റ്റഡിയിലാണ് വിട്ടത്...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തെ എസ്ഐടി കസ്റ്റഡിയിലാണ് വിട്ടത്. അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നിലവിൽ നടപടി ഉണ്ടായിരിക്കുന്നത്. 2019 കാലയളവിൽ ദേവസ്വം ബോർഡ് അംഗമായിരുന്നു എൻ. വിജയകുമാർ.

കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ‍്യം ചെയ്യുന്നതിൻ്റെ ഭാഗമായാണ് കസ്റ്റഡിയിൽ വാങ്ങിയത്. 2019ൽ എ. പത്മകുമാർ പ്രസിഡന്‍റായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയിൽ അംഗമായിരുന്നു വിജയകുമാർ. സിപിഐഎം പ്രതിനിധിയായാണ് വിജയകുമാർ ഭരണസമിതിയിൽ എത്തിയത്. ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ വിജയകുമാറിന് കൃത്യമായ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

SCROLL FOR NEXT