പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മൊഴിയെടുത്ത് എസ്ഐടി. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ്. പ്രശാന്തിൻ്റെയും മൊഴിയെടുത്തു. ശനിയാഴ്ചയാണ് മൊഴിയെടുത്തത്.
2019ലെ ദേവസ്വം മന്ത്രി എന്ന നിലയിൽ തന്നോട് അവർ കാര്യങ്ങൾ ചോദിച്ചുവെന്ന് കടകംപള്ളി പ്രതികരിച്ചു. തനിക്ക് പറയാനുള്ളത് എസ്ഐടിയോട് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഐടി മൊഴിയെടുത്തെന്ന വാർത്ത പി.എസ്. പ്രശാന്തും സ്ഥിരീകരിച്ചു. 2025ലെ കാര്യങ്ങളാണ് ചോദിച്ചത്. ബോർഡ് തീരുമാനങ്ങളെയും ഉത്തരവുകളെയും സംബന്ധിച്ചും മൊഴിയെടുത്തെന്നും പ്രശാന്ത് പ്രതികരിച്ചു.