KERALA

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയിൽ

ആൻജിയോഗ്രാം അടക്കം വിദഗ്ധ പരിശോധന നാളെ നടത്തും

Author : ലിൻ്റു ഗീത

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പച്ചത്. ആൻജിയോഗ്രാം അടക്കം വിദഗ്ധ പരിശോധന നാളെ നടത്തും. നാളെ പരിശോധന ഉള്ളതിനാൽ ഇന്നും ആശുപത്രിയിൽ തുടരാനാണ് നിർദേശം.

പൂജപ്പുര ജയിലിൽ നിന്നാണ് തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സെൽറൂമിലേക്കാണ് മാറ്റിയത്. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി തന്ത്രി ജയിൽ ഉദ്യോഗസ്ഥരെ അറിയിക്കുകയായുരുന്നു. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഒരു കേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.

SCROLL FOR NEXT