KERALA

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ കോടതി തള്ളിയത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മുൻ സെക്രട്ടറിയായിരുന്ന എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ കോടതി തള്ളിയത്. ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടിയാണ് എസ്. ജയശ്രീ കോടതിയെ സമീപിച്ചത്. സമാന ഉള്ളടക്കത്തോടെ ഇവർ നൽകിയ ഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കേണ്ട അസാധാരണ സാഹചര്യം ഇല്ലെന്ന് പറഞ്ഞാണ് മുൻകൂർ ജാമ്യ ഹ‍ർജി ഹൈക്കോടതി തള്ളിയത്. സെഷൻസ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. അതനുസരിച്ചാണ് ജയശ്രീ പത്തനംതിട്ട ജില്ലാ കോടതിയെ സമീപിച്ചത്.

SCROLL FOR NEXT