കടകംപള്ളി സുരേന്ദ്രൻ Source: FB
KERALA

ദേവസ്വം ബോർഡ് തീരുമാനങ്ങൾക്ക് സർക്കാർ അംഗീകാരം ആവശ്യമില്ല, ബോർഡിൻ്റേത് സ്വതന്ത്ര പ്രവർത്തനം: കടകംപള്ളി സുരേന്ദ്രൻ

ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മന്ത്രിസഭാ സമയത്ത് വന്നിട്ടില്ല...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റിൽ ദേവസ്വം ബോർഡ് തീരുമാനങ്ങൾക്ക് സർക്കാർ അംഗീകാരം ആവശ്യമില്ലെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബോർഡിൻ്റേത് സ്വതന്ത്ര പ്രവർത്തനമാണ്. മന്ത്രി തലത്തിൽ ഫയൽ അയക്കേണ്ട ആവശ്യമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.

ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മന്ത്രിസഭാ സമയത്ത് വന്നിട്ടില്ല. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്റേത് മാത്രമാണ്. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ സർക്കാരിൻ്റെ അറിവോടെയല്ല. പ്രതിപക്ഷം ഒരുപാട് അന്യായങ്ങൾ വിളിച്ചു പറയുന്നുണ്ട്. കുറ്റമറ്റ സംവിധാനമാണ് നടക്കുന്നത്. അന്വേഷണം ശരിയായ ദിശയിലാണ്. എല്ലാകാര്യങ്ങളും മാധ്യമങ്ങളോട് വിളിച്ചു പറയേണ്ട ആവശ്യമില്ല. കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.

താൻ അയച്ച അപകീർത്തി കേസിൽ പ്രതിപക്ഷ നേതാവ് ഇതുവരെയും മറുപടി നൽകിയിട്ടില്ല. പ്രതിപക്ഷ നേതാവ് മറുപടി പറയാത്തതിന് കോടതി മുഖേന സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. സർക്കാരിൻറെ കൈകൾ ശുദ്ധമാണ്. അർദ്ധ ശങ്കക്കിടയില്ലാതെ പാർട്ടി സംസ്ഥാന സെക്രട്ടറി കാര്യങ്ങൾ വിശദമാക്കിയതാണെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.

SCROLL FOR NEXT