എൻ. വാസു, മുരാരി ബാബു, കെ.എസ്. ബൈജു Source: Files
KERALA

ശബരിമല സ്വർണക്കൊള്ള: എൻ. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവർക്ക് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ എൻ. വാസുവിന് ജാമ്യമില്ല. വാസുവിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിനും ജാമ്യം നിഷേധിച്ച് കോടതി വിധി.

അതേസമയം, ശബരിമല സ്വർണക്കൊള്ള ഇ ഡി കേസെടുത്ത് അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇ ഡിക്ക് നൽകാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. ഇതിൻ്റെ ഭാഗമായി റിമാൻഡ് റിപ്പോർട്ടും എഫ്ഐഎസ് അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. കേസിൽ ഇ ഡി സമാന്തര അന്വേഷണം നടത്തുന്നതിൽ എതിർപ്പ് അറിയിച്ച് എസ്ഐടി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.

SCROLL FOR NEXT