Source: News Malayalam 24x7
KERALA

ശബരിമല സ്വർണക്കൊള്ള: "ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ഒപ്പുവച്ചത് സാക്ഷിയായി മാത്രം"; ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്

ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തിലും ശ്രീകുമാറിന് പങ്കില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെ ജാമ്യ ഉത്തരവിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന്. ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്ന് കൊല്ലം വിജിലൻസ് കോടതി അറിയിച്ചു. ശ്രീകുമാറിന് എതിരെ ഗൂഢാലോചനയ്ക്കും തെളിവില്ല. ശ്രീകുമാർ ഒപ്പുവച്ചത് സാക്ഷിയായി മാത്രമാണ്, ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തിലും ശ്രീകുമാറിന് പങ്കില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു. എസ്ഐടിക്ക് കനത്ത തിരിച്ചടിയാണ് കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ്.

പ്രഥമദൃഷ്ട്യാ ശ്രീകുമാറിനെതിരെ ഒരു തെളിവും എസ്ഐടിക്ക് ഹാജരാക്കാനായില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. ദ്വാരപാലക ശില്പങ്ങൾ കൊണ്ടുപോകാൻ എല്ലാം തയ്യാറായതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം. എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദേശ പ്രകാരമാണ് ശ്രീകുമാർ മഹസറിൽ ഒപ്പുവച്ചത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ല. മഹസറിൽ ഒപ്പ് വച്ചതല്ലാതെ മറ്റു കാരണങ്ങൾ ഒന്നും ശ്രീകുമാറിനെതിരെ ഇല്ലാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചതെന്നും ഉത്തരവിൽ പറയുന്നു.

ഗൂഢാലോചനയ്ക്കും ശ്രീകുമാറിനെതിരെ തെളിവില്ലെന്ന് ഉത്തരവിൽ പറയുന്നു. എസ്ഐടി തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്ന് കോടതി അറിയിച്ചു. ശ്രീകുമാർ ഒപ്പുവച്ചത് സാക്ഷിയായി മാത്രമാണ്. കുറ്റകൃത്യത്തിനോ ഗൂഢാലോചനയ്ക്കോ ശ്രീകുമാറിനെതിരെ തെളിവില്ല. മഹസർ തയ്യാറാക്കിയതിൽ ശ്രീകുമാറിന് പങ്കുണ്ടെന്ന് തെളിയിക്കാനായില്ല. ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തിലും ശ്രീകുമാറിന് പങ്കില്ല. പാളികൾ ഇളക്കിയെടുക്കുന്നതിന് രണ്ട് ദിവസം മുൻപാണ് ശ്രീകുമാറിൻ്റെ നിയമനമെന്നും ഉത്തരവിൽ പറയുന്നു.

SCROLL FOR NEXT