ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന Source: News Malayalam 24x7
KERALA

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന

വെഞ്ഞാറമൂട് പുളിമാത്തുള്ള വീട്ടിലാണ് പരിശോധന നടക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന. വെഞ്ഞാറമൂട് പുളിമാത്തുള്ള വീട്ടിലാണ് പരിശോധന നടക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിൽ പോറ്റിയുടെ ചോദ്യം ചെയ്യൽ നടക്കുമ്പോഴാണ് വീട്ടിൽ പരിശോധന നടത്തുന്നത്. വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം രേഖകൾ പരിശോധിക്കുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ ശേഖരിക്കാനാകണം പരിശോധന എന്നാണ് കരുതുന്നത്.

സ്വര്‍ണക്കൊളളയിൽ അന്വേഷണസംഘത്തിൻ്റെ ചോദ്യങ്ങൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി മറുപടി പറയുന്നില്ലെന്ന് നേരത്തെ അന്വേഷണസംഘം അറിയിച്ചിരുന്നു. ഹൈദരാബാദില്‍ ഒരു മാസം പാളി സൂക്ഷിച്ചതിന് ഉണ്ണികൃഷ്ണൻ പോറ്റി കൃത്യമായ മറുപടി പറഞ്ഞില്ലെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്.

ഹൈദരാബാദില്‍ ഒരു മാസത്തോളം സ്വര്‍ണപ്പാളി പൂജിക്കാന്‍ വേണ്ടി സൂക്ഷിച്ചതാണ് എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. എന്നാൽ പൂജിക്കാന്‍ സൂക്ഷിച്ചതാണെന്ന മൊഴി എസ്ഐടി സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഹൈദരാബാദില്‍ പാളി ഏറ്റുവാങ്ങിയ നാഗേഷനെ കണ്ടെത്തി ചോദ്യം ചെയ്യുമെന്നും പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

SCROLL FOR NEXT