Source: Files
KERALA

ശബരിമല സ്വര്‍ണക്കൊള്ള: ആർക്കും മുൻകൂർ ജാമ്യമില്ലെന്ന് സുപ്രീം കോടതി; എസ്. ജയശ്രീ എസ്ഐടിക്ക് മുന്നിൽ ഹാജരാകണമെന്നും നിർദേശം

എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് കോടതി നീട്ടി...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ആര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് സുപ്രീം കോടതി. കൊടിമരത്തിലെ സ്വര്‍ണം ഉള്‍പ്പടെ മോഷ്ടിച്ചല്ലോയെന്ന് സുപ്രീംകോടതി അത്ഭുതപ്പെട്ടു. ഇന്നലെ ആ വാർത്തയും ശ്രദ്ധിച്ചെന്ന് കോടതി പറഞ്ഞു. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാന്‍ മാറ്റി. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട് എന്നതടക്കമുള്ള ജയശ്രീയുടെ അപേക്ഷ കോടതി പരിഗണിച്ചില്ല. ആവശ്യമെങ്കിൽ ജയിലിൽ ചികിത്സ ഒരുക്കാം എന്നായിരുന്നു കോടതിയുടെ മറുപടി. എസ്. ജയശ്രീ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഫെബ്രുവരി 18ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശം നൽകി.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റ് എൻ. വാസുവിന് ജാമ്യം. സ്വാഭവിക ജാമ്യം അനുവദിച്ച് കൊല്ലം കൊല്ലം വിജിലൻസ് കോടതി. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ല. രണ്ട് ജാമ്യക്കാരും പണവും കെട്ടിവയ്ക്കണമെന്നാണ് ജാമ്യ വ്യവസ്ഥയിൽ പറയുന്നത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് വാസു ജാമ്യം തേടിയത്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു.

SCROLL FOR NEXT