ശബരിമല Source: Social Media
KERALA

മണ്ഡലകാലത്തിന് തുടക്കം ; ശബരിമല നട ഇന്ന് തുറക്കും, പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും

ഇരുമുടിയേന്തി വരുന്ന ശബരിമല നിയുക്ത മേൽശാന്തി ഇ ഡി പ്രസാദിനെയും മാളികപ്പുറം നിയുക്ത മേൽശാന്തി എംജി മനുവിനെയും തന്ത്രി സ്വീകരിക്കും.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രിയുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നടതുറന്ന് ആഴി തെളിയിക്കും. തുടർന്ന് പുതിയ ശബരിമല , മാളികപ്പുറം മേൽശാന്തിമാർ ചുമതല ഏറ്റെടുക്കും.

പമ്പയിൽ നിന്ന് ഉച്ചമുതൽ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങി . വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തി മൂന്ന് ദിവസത്തിലേറെയായി പമ്പയിൽ ക്യാമ്പ് ചെയ്ത ഭക്തർ ഉൾപ്പെടെ സന്നിധാനത്തേക്ക് തിരിച്ചു. 70,000 പേർക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെയും ഇരുപതിനായിരം പേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ മാസം മുഴുവൻ ദിവസങ്ങളിലും ബുക്കിംഗ് ഇതിനോടകം പൂർത്തിയായി.

വൈകിട്ട് 5 മണിക്ക് തന്ത്രിയുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നടതുറക്കും. പിന്നീട് ശ്രീകോവിൽ തെളിയിക്കുന്ന ദീപം പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ സമർപ്പിക്കും. പുതിയ മേൽശാന്തിമാരും ഇന്ന് ചുമതലയേറ്റെടുക്കും. ഇരുമുടിയേന്തി വരുന്ന ശബരിമല നിയുക്ത മേൽശാന്തി ഇ ഡി പ്രസാദിനെയും മാളികപ്പുറം നിയുക്ത മേൽശാന്തി എംജി മനുവിനെയും തന്ത്രി സ്വീകരിക്കും. തുടർന്ന് ശുദ്ധിക്രിയകൾ ഉൾപ്പെടെ നടത്തും. ഇന്ന് വിശേഷാൽ പൂജകൾ ഉണ്ടാവില്ല. 10.50 ന് ഹരിവരാസനം പാടി 11 മണിക്ക് നട അടയ്ക്കുന്നതോടെ നിലവിലെ മേൽശാന്തി പടിയിറങ്ങും.

SCROLL FOR NEXT