കോഴിക്കോട്: സമസ്ത ഇ.കെ-എപി വിഭാഗങ്ങളുടെ ലയനത്തിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിന് ശേഷം ചർച്ചകൾ ഉണ്ടാകുമെന്നും ശിഹാബ് തങ്ങൾ ന്യൂസ് മലയാളത്തോട് പറഞ്ഞു. മുൻപ് നടന്ന ലയന ചർച്ചകൾ കോവിഡ് കാലത്ത് നിന്നുപോയതാണ്. സമുദായത്തിൻ്റെ ഐക്യത്തിനായുള്ള ശ്രമം ലീഗ് നടത്തുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.