KERALA

"ഇപ്പോൾ ഇരയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നത് നിങ്ങൾ അല്ലെ"? സിപിഐഎമ്മിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്

ആഭ്യന്തര വകുപ്പിന് ഇതുവരെ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സാധാരണ കുറ്റവാളികളെ എങ്ങനെ കണ്ടെത്താൻ കഴിയുമെന്നും സജന ഫേസ്ബുക്കിൽ കുറിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാത്തതിൽ രൂക്ഷ വിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ. "കേരളത്തിലെ ഒരു എംഎൽഎയെ കാണാതായിട്ട് ഒൻപത് ദിവസം ആകുന്നു. എവിടെയാണെന്നോ എന്താണ് അവസ്ഥയെന്നോ സംസ്ഥാന സർക്കാരിന് അറിയില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് ഇതുവരെ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സാധാരണ കുറ്റവാളികളെ എങ്ങനെ കണ്ടെത്താൻ കഴിയും." സജന ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

രാഹുൽ മാങ്കൂട്ടം തെറ്റ് ചെയ്തു എന്ന് പാർട്ടിയ്ക്കും കോടതിയ്ക്കും മനസ്സിലായി. കേരളത്തിലെ ഒരു എം എൽ എയെ കാണാതായിട്ട് ഒൻപത് ദിവസം ആകുന്നു. എവിടെയാണെന്നോ എന്താണ് അവസ്ഥയെന്നോ സംസ്ഥാന സർക്കാരിന് അറിയില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് ഇതുവരെ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സാധാരണ കുറ്റവാളികളെ എങ്ങനെ കണ്ടെത്താൻ കഴിയും. ഇത് സിപിഎം തിരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നിൽ കണ്ടാണ് നാടകം നടത്തുന്നതെങ്കിൽ അവരോട് ഒന്നേ പറയാനുള്ളൂ.

"ഇപ്പോൾ ഇരയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നത് നിങ്ങൾ അല്ലെ?"

SCROLL FOR NEXT