KERALA

മയക്കുമരുന്നിനെതിരെ പോരാട്ടവും, മദ്യത്തിന് പ്രോത്സാഹനവും; വിമര്‍ശനവുമായി സമസ്ത നേതാവ്

വീര്യം കുറഞ്ഞ മദ്യം കഴിക്കുന്നത് കുഴപ്പമില്ലെന്ന തോന്നലുണ്ടാക്കുന്നതായും വിമർശനം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മദ്യനയത്തിൽ വിമർശനവുമായി സമസ്ത എപി വിഭാഗം നേതാവ് അബ്ദുൾ ഹക്കിം അസ്ഹരി. മയക്കുമരുന്നിനെതിരെ പോരാട്ടം നടക്കുമ്പോൾ ഒരു ഭാഗത്ത് മദ്യം പ്രോത്സാഹിപ്പിക്കുകയാണെന്ന് അസ്ഹരി പറഞ്ഞു. മയക്കുമരുന്നിന് തുല്യമാണ് മദ്യവും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിന് പകരം മദ്യം തന്നെ ഇല്ലാതാക്കണം. വീര്യം കുറഞ്ഞ മദ്യം കഴിക്കുന്നത് കുഴപ്പമില്ലെന്ന തോന്നലുണ്ടാക്കുന്നതായും വിമർശനം.

SCROLL FOR NEXT