കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ലെന്നും പത്ത് വർഷത്തെ ഭരണം മാറണമെന്ന ജനങ്ങളുടെ ചിന്തയാണ് എൽഡിഎഫ് തോൽവിക്ക് കാരണമെന്നും സമസ്ത എപി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം. ഒരു തിരുത്തിനായാണ് സിപിഐഎം പ്രവർത്തകർ വോട്ട് ചെയ്‌തത്. സിപിഐഎം ഇല്ലാതാകണമെന്ന് ന്യൂനപക്ഷങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സഖാഫി കൂട്ടിച്ചേർത്തു.
സിപിഐഎം ഇല്ലാതാകണമെന്ന് ന്യൂനപക്ഷങ്ങൾ ആഗ്രഹിക്കുന്നില്ല. ഫാസിസത്തെ തടയാൻ ശേഷിയുള്ള പാർട്ടിയാണ് സിപിഐഎം. പാർട്ടിയിലെ ഏകാധിപത്യ പ്രവണതക്കെതിരായ പ്രതിഷേധമാണ് തോൽവിയ്ക്ക് കാരണമായതെന്നും റഹ്മത്തുള്ള സഖാഫി എളമരം ചൂണ്ടിക്കാട്ടി.