സിറാജ് മുഖപത്രം Source: News Malayalam 24x7
KERALA

"ഹൈബി തട്ടമിടാതെ പോകാൻ കുട്ടിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തി"; ശിരോവസ്ത്ര വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ചും വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ചും സമസ്ത കാന്തപുരം വിഭാഗം

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ കോൺഗ്രസിനെയും മുസ്ലീം ലീഗിനെയും വിമർശിച്ചും വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ചും സമസ്ത കാന്തപുരം വിഭാഗം

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ കോൺഗ്രസിനെയും മുസ്ലീം ലീഗിനെയും വിമർശിച്ചും വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ചും സമസ്ത കാന്തപുരം വിഭാഗം. തട്ടമിടാതെ പോകാൻ കുട്ടിയുടെ രക്ഷിതാവിനെ ഹൈബി ഈഡൻ എംപി ഭീഷണിപ്പെടുത്തിയെന്നും എസ്‌വൈഎസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം.

പതിമൂന്നുകാരി നേരിട്ട അവകാശ ലംഘനത്തിനെതിരെ ഒറ്റ കോൺഗ്രസുകാരനും ശബ്ദിച്ചില്ല. വിഷയത്തിൽ പ്രതികരിക്കാൻ മുസ്ലീം ലീഗ് മൂന്ന് ദിവസം മൗനവ്രതം ആചരിച്ചു. വി. ശിവൻകുട്ടി നിവർന്ന് നിന്ന് സംസാരിച്ചത് കേരളത്തിന്റെ സാംസ്കാരിക മാനം കാത്തുവെന്നും റഹ്മത്തുള്ള സഖാഫി എളമരം. സിറാജ് മുഖപത്രത്തിലെ 'തട്ട വിലക്കിന്റെ മതം, രാഷ്ട്രീയം' എന്ന ലേഖനത്തിലാണ് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ വിമർശനം.

SCROLL FOR NEXT