ആഗോള അയ്യപ്പ സംഗമം 
KERALA

"സർക്കാർ വിലാസം ഭക്തസംഘം, സമുദായിക നേതാക്കളുമൊത്തുള്ള കൈവിട്ട കളി"; ആഗോള അയ്യപ്പസംഗമത്തിൽ സർക്കാരിനെതിരെ സമസ്ത മുഖപത്രം

യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് എന്തുതരം ഭൗതികവാദമാണെന്നും ലേഖനത്തിൽ വിമർശനമുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. അയ്യപ്പ സംഗമം സർക്കാരിന്റെ കൈവിട്ട കളിയാണെന്നാണ് സമസ്ത മുഖപത്രത്തിലെ ലേഖനം. വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാഹനത്തിൽ ആനയിച്ചു. യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് എന്തുതരം ഭൗതികവാദമാണെന്നും ലേഖനത്തിൽ വിമർശനമുണ്ട്.

'സർക്കാർ വിലാസം ഭക്തസംഘം' എന്ന പേരിലാണ് സുപ്രഭാതത്തിലെ മുഖപ്രസംഗം അച്ചടിച്ചുവന്നിരിക്കുന്നത്. അയ്യപ്പസംഗമം മത സാമുദായിക സംഘടനകളെ ഒപ്പം നിർത്താനുള്ള കൈവിട്ട കളിയാണെന്നാണ് പ്രധാന വിമർശനം. മതസൗഹാർദ വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും ലേഖനത്തിൽ പറയുന്നു. മതവിശ്വാസ കാര്യങ്ങളിൽ കർണാടക-തമിഴ്നാട് സർക്കാരുകൾക്ക് നെഞ്ചുറപ്പുള്ള നിലപാടാണെന്ന പുകഴ്ത്തലമുണ്ട്.

വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ ആനയിച്ചു. എത്ര വെള്ളപ്പൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി തെളിഞ്ഞുവരും. യോഗി ആദിത്യനാഥനെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത് എന്തുതരം ഭൗതികവാദമാണെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. എൻഎസ്എസിനെ കൂടെ കൂട്ടുന്നതിൽ സിപിഐഎം പുനർചിന്തനം നടത്തണം. ജാതിസംവരണത്തിൽ മനുഷ്യവിരുദ്ധ നിലപാടുകൾ മുറുകെ പിടിക്കുന്നവരാണ് എൻഎസ്എസ് എന്നും ലേഖനത്തിൽ വിമർശിക്കുന്നു.

SCROLL FOR NEXT