കോഴിക്കോട്: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ രൂക്ഷ വിമർശനവുമായി സമസ്ത. ജനവിധിയെ അപഹസിക്കരുതെന്ന് മുഖപത്രം സുപ്രഭാതത്തിൽ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വടംവലി ജനങ്ങളോടുള്ള മര്യാദയില്ലായ്മയെന്നും നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നത് ആശാസ്യമല്ലെന്നും വിമർശനത്തിൽ പറയുന്നു.