തിരുവനന്തപുരം: ടി20 ലോകകപ്പിൽ പ്ലേയർ ഓഫ് ദി ടൂർണമെൻ്റായി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണ് അർഹിക്കുന്ന രൂപത്തിൽ സ്വീകരണം നൽകാൻ കേരള സർക്കാർ ഒരുങ്ങുന്നതായി സ്ഥിരീകരിച്ച് മന്ത്രി വി. ശിവൻകുട്ടി.
"സഞ്ജു നമ്മുടെ സഞ്ജു ആണല്ലോ.. ലോകത്തെമ്പാടുമുള്ള കായികപ്രേമികൾ ശ്രദ്ധിക്കുന്ന വ്യക്തിത്വവുമായി മാറി. കേരളത്തിൻ്റെ പുത്രനാണ്.. കുറേ നാളുകളായി അവസരങ്ങൾ നഷ്ടപ്പെട്ട വ്യക്തിയാണ് സഞ്ജു സാംസൺ. സഞ്ജു വലിയ ആത്മാർത്ഥതയും പരിശ്രമവും കൊണ്ടാണ് വളർന്നത്. ലോകകപ്പ് നേട്ടത്തിൽ സംസ്ഥാന സർക്കാർ സഞ്ജുവിനേയും ഇന്ത്യൻ ടീമിനേയും അഭിനന്ദിക്കുന്നു" മന്ത്രി പറഞ്ഞു.
"സഞ്ജു സാംസണ് തിരുവനന്തപുരത്ത് സ്വീകരണം നൽകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സഞ്ജുവിൻ്റെ പിതാവിനെ കാണും. രാവിലെ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അർഹിക്കുന്ന രൂപത്തിൽ കേരളത്തിൻ്റെ സ്വീകരണം നൽകും," മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.