മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം സമർപ്പിച്ച് ശശിധരൻ കർത്ത 
KERALA

"വിരലടയാളം ഇഡി ബലം പ്രയോഗിച്ച് പതിപ്പിച്ചു"; രോഗാവസ്ഥയിൽ പോലും മാനസികമായി പീഡിപ്പിച്ചു, മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം സമർപ്പിച്ച് ശശിധരൻ കർത്ത

2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിലെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിടെ നൽകിയ മൊഴി പിൻവലിച്ച് സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത. ഇഡിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മൊഴി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മോശം ആരോഗ്യാവസ്ഥയിലായിരുന്നിട്ടും കർത്തയെ നിർബന്ധിച്ച് ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ കർത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്. അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യൽ മാനസിക-ശാരീരിക പീഡനം ആയിരുന്നുവെന്നും കർത്ത പറഞ്ഞു. കർത്തയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

SCROLL FOR NEXT