ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടി 
KERALA

"ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടി"; രേഖ ഉണ്ടെങ്കിൽ കാണിച്ചു കൊള്ളട്ടെയെന്ന് പിണറായി വിജയൻ

കേസ് തന്നിലേക്ക് എത്തിക്കാനാണ് പലരും നോക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴി മാധ്യമസൃഷ്ടിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കേസ് തന്നിലേക്ക് എത്തിക്കാനാണ് പലരും നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരാ ശ്രീമതി ടീച്ചറുടെ വാർത്ത കൊടുത്തത്, മാധ്യമങ്ങളിൽ വന്നതുകൊണ്ട് എല്ലാം ശരിയാകുമോ? അതൊക്കെ നിങ്ങളുടെ സൃഷ്ടിയല്ലേയെന്നും പിണറായി ചോദിച്ചു. ഇനി ഇതും കുറച്ചുനാള് നോക്ക്, എന്താണ് ചെയ്യാൻ പറ്റുകയെന്ന്. ഇങ്ങനെ സൃഷ്ടിച്ച് എന്തെങ്കിലും കിട്ടുമോ എന്ന് നല്ല ശ്രമം നടത്തി നോക്ക്. ഞാനിപ്പൊ നിങ്ങളുടെ മുമ്പിൽ മറ്റൊന്നും പറയാൻ നിൽക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം വഖഫ് വിഷയത്തിൽ സ്വീകരിച്ച നിലപാടിൻ്റെ പേരിൽ തനിക്കെതിരെ വർഗീയത പരത്തുന്നുവെന്ന ആരോപണം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. തൻ്റെ മുൻ നിലപാടിൽ മാറ്റമില്ല. വഖഫ് ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തുകയെന്നത് ബിജെപി കൊണ്ടുവന്ന നിയമഭേദഗതിയാണ്.

യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ടയ്ക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. ഇക്കാര്യത്തിലെ വിയോജിപ്പ് അറിയിച്ചപ്പോഴാണ് മുഖ്യമന്ത്രി നിലവിട്ട് സംസാരിച്ചത്. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

SCROLL FOR NEXT