എസ്‌‌സിഇആർടി ടീച്ചർമാരുടെ കൈപ്പുസ്തകം 
KERALA

അധ്യാപകർക്കുള്ള കൈപ്പുസ്തകത്തില്‍ 'സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്'; വാർത്തയ്ക്ക് പിന്നാലെ പിഴവ് തിരുത്തി എസ്‌‌സിഇആർടി

ന്യൂസ് മലയാളം വാർത്തയ്ക്ക് തൊട്ടുപിന്നാലെയാണ് എസ്‌സിഇആർടി തിരുത്തലിന് നിർദേശം നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ചരിത്ര വിരുദ്ധതയുമായി എസ്‌‌സിഇആർടി നാലാം ക്ലാസ് കൈപ്പുസ്തകം. സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നാണെന്നായിരുന്നു പുസ്തകത്തിലെ പരാമർശം. അധ്യാപകർക്ക് നൽകുന്ന കൈപ്പുസ്തകത്തിലായിരുന്നു ഗുരുതര പിഴവ്. ന്യൂസ് മലയാളം വാർത്തയ്ക്ക് തൊട്ടുപിന്നാലെ എസ്‌‌സിഇആർടി തിരുത്തലിന് നിർദേശം നല്‍കി.

നാലാം ക്ലാസ് അധ്യാപകരുടെ 'പരിസരപഠനം' എന്ന കൈപ്പുസ്കത്തിലെ 'ഇന്ത്യയെന്റെ രാജ്യം' എന്ന ഭാഗത്താണ് പിഴവ് സംഭവിച്ചത്.

തുടർന്ന് 'സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്' എന്ന വാചകം കൈപ്പുസ്തകത്തില്‍ നിന്ന് ഒഴിവാക്കി. ഡിജിറ്റൽ ഫോർമാറ്റിലുളള കൈപ്പുസ്തകത്തിലാണ് അടിയന്തര മാറ്റം വരുത്തിയത്. നിലവിൽ അധ്യാപകർ ഉപയോഗിക്കുന്ന അച്ചടി കൈപ്പുസ്തകം മാറ്റാനും നിർദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണം നടത്താനാണ് എസ്‌ഇആർടി തീരുമാനം.

SCROLL FOR NEXT