മരിച്ച രവി Source: News Malayalam 24x7
KERALA

ബലിതർപ്പണത്തിന് പോകവേ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഒറ്റപ്പാലം വെള്ളിനേഴി കുളക്കാട് വെച്ച് രാവിലെ ആറുമണിയോടെയായിരുന്നു അപകടം

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ബലിതർപ്പണത്തിന് പോകവേ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മാങ്ങോട് കരിമ്പിൻ ചോലയിൽ വീട്ടിൽ രവി (45)യാണ് മരിച്ചത്. ഒറ്റപ്പാലം വെള്ളിനേഴി കുളക്കാട് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ രവിയുടെ സഹോദരൻ പ്രസാദ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ഇവർ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സെൻ്റ് സേവിയർ ബസാണ് ഇടിച്ചത്.

SCROLL FOR NEXT