പ്രേമ  Source: News Malayalam 24x7
KERALA

പാലക്കാട്ടെ വീട്ടമ്മയെ കാണാതായിട്ട് ഇന്നേക്ക് ഒൻപത് ദിവസം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ഗുരുവായൂർ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കടമ്പഴിപ്പുറത്ത് സൈബർ തട്ടിപ്പിനിരയായതിന് പിന്നാലെ വീട്ടമ്മയെ കാണാതായിട്ട് ഇന്നേക്ക് ഒൻപത് ദിവസം. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 13 മുതൽ ഇവരെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.

ഗുരുവായൂർ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കെഎസ്ആർടിസി ബസിൽ ഗുരുവായൂർ എത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൂടാതെ മമ്മിയൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവർ 15 കോടി സമ്മാനത്തുക ഉണ്ടെന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. സ്വർണാഭരണങ്ങൾ പണയം വെച്ചാന് വീട്ടമ്മ പണം നൽകിയത്. തട്ടിപ്പിനിരയായ വിവരം വീട്ടുകാർ അറിഞ്ഞതോടെ രാത്രിയിൽ പ്രേമ വീട് വിട്ട് ഇറങ്ങുകയായിരുന്നു.

SCROLL FOR NEXT