തെന്നല ബാലകൃഷ്ണപിള്ള Source: ഫയല്‍ ചിത്രം
KERALA

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

Author : ന്യൂസ് ഡെസ്ക്

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭൗതിക ശരീരം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും.

അടൂരില്‍ നിന്ന് രണ്ട് തവണ (1977-1980, 1982-1987) ആണ് തെന്നല ബാലകൃഷ്ണപിള്ള നിയമസഭാംഗമായത്. 1981-92 വരെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് തവണ രാജ്യസഭാംഗമായി. 1991ലാണ് ആദ്യമായി തെന്നല രാജ്യസഭയിലേക്ക് എത്തിയത്. 1998ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡൻറാകുന്നത്. 2001 വരെ അധ്യക്ഷ സ്ഥാനത്ത് തുടർന്നു. 2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് വൻ വിജയം നേടി. പിന്നാലെ കെ. മുരളീധരന് വേണ്ടി അധ്യക്ഷ പദവി ഒഴിഞ്ഞു. 2004-2005 കാലഘട്ടങ്ങളില്‍ വീണ്ടും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തി.

1931 മാർച്ച് 11ന് കൊല്ലം ജില്ലയിലെ ശൂരനാട് ആണ് തെന്നല ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരം എംജി കോളേജിൽ നിന്ന് ബിഎസ്‌സിയിൽ ബിരുദം നേടി.

SCROLL FOR NEXT