ജി. സുധാകരൻ  Source: Screengrab
KERALA

വീണ് പരിക്കേറ്റു; ജി. സുധാകരൻ ആശുപത്രിയിൽ

മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ ആശുപത്രിയിൽ...

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി. സുധാകരൻ ആശുപത്രിയിൽ. കുളിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റതോടെയാണ് ജി. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാഗര സഹകരണ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കാലിൻ്റെ അസ്ഥിക്ക് ഒടിവുള്ളതിനാൽ വിദഗ്ധ ചികിൽസയ്ക്ക് പിന്നീട് പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശസ്ത്രക്രിയയും തുടർ ചികിത്സയും ഉള്ളതിനാൽ രണ്ട് മാസം സുധാകരന് പൂർണ വിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചു.

SCROLL FOR NEXT