KERALA

എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു, സൈബര്‍ പൊലീസ് ശ്രദ്ധിച്ചാല്‍ കൊള്ളാം: ജി. സുധാകരന്‍

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജി. സുധാകരൻ്റെ മുന്നറിയിപ്പ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സൈബര്‍ പൊലീസിന് മുന്നറിയിപ്പുമായി മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരന്‍. കുറച്ചുനാളായി തന്റെ പടത്തിനൊപ്പം ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് മനപ്പൂർവം എന്നെ അപമാനിക്കാൻ വേണ്ടിയാണ്. സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം എന്നാണ് ജി. സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജി. സുധാകരൻ്റെ മുന്നറിയിപ്പ്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

മുന്നറിയിപ്പ്:

ജാഗ്രത !

'സ. പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു.

കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവം എന്നെ അപമാനിക്കാൻ വേണ്ടിയാണ്. സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്.

SCROLL FOR NEXT