Source: Files
KERALA

"ശബരിമല യുവതി പ്രവേശനത്തിൽ പണ്ഡിതരുടെ നിലപാട് എന്തിന് തേടണം?"; സർക്കാർ നിലപാടിനെതിരെ പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം

ശബരിമല യുവതി പ്രവേശന കേസിൽ സർക്കാർ നിലപാടിനെതിരെ പന്തളം കൊട്ടാരം...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ സർക്കാർ നിലപാടിനെതിരെ പന്തളം കൊട്ടാരം. യുവതി പ്രവേശനത്തിൽ പണ്ഡിതരുടെ നിലപാട് എന്തിന് തേടണമെന്ന് കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം രാജരാജ വര്‍മ. ഹൈക്കോടതിയിലെ മകരജ്യോതി കേസിൽ വസ്തുതാ അന്വേഷണം വേണ്ടെന്ന് സർക്കാർ നിലപാട് എടുത്തു. ഈ കേസിൽ സർക്കാരിന് അതിന് കഴിയുന്നില്ലെന്നും വിമര്‍ശനം. മുതിർന്ന അഭിഭാഷകൻ കെ. രാധാകൃഷ്ണനാണ് രാജരാജ വർമയ്ക്ക് വേണ്ടി ഹാജരായത്.

അതേസമയം, പള്ളികളിൽ പ്രവേശിക്കുന്നതിന് സ്ത്രീകൾക്ക് നിയന്ത്രണമില്ലെന്ന് വിശാല ഭരണഘടന ബെഞ്ചിനോട് മുസ്ലീം വ്യക്തിനിയമ ബോർഡിൻ്റെ അഭിഭാഷകൻ വാദിച്ചു. സ്ത്രീകള്‍ക്ക് നമസ്കരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. എന്നാല്‍ സ്ത്രീകള്‍ പള്ളിയില്‍ തന്നെ നിസ്കരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും വാദം. കേസിൽ ഇനി അടുത്ത ചൊവ്വാഴ്ച വാദം തുടരും.

വാദം തീർക്കാനുള്ളവരുടെ പട്ടിക ചീഫ് ജസ്റ്റിസ് ഇന്ന് ആരാഞ്ഞു. സംസ്ഥാന സർക്കാരിന്റെ വാദവും തുടർ ദിവസങ്ങളിൽ ഉണ്ടാകും.

SCROLL FOR NEXT