തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശി ജിഷ്ണുവിന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി. ജിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയറുവേദനയെ തുടർന്നാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുത്തിവെപ്പ് എടുത്തതോടെയാണ് കാലിൻ്റെ ചലനശേഷി നഷ്ടമായത്. ജിഷ്ണുവിന് ചികിത്സാ പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.