മോഹനൻ കുന്നുമ്മൽ Source: News Malayalam 24x7
KERALA

മോഹനൻ കുന്നുമ്മലിന് തിരിച്ചടി; മുന്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാറിന് ചാര്‍ജ് മെമോ നല്‍കിയ നടപടിക്ക് സ്റ്റേ

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്...

Author : അഹല്യ മണി

എറണാകുളം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് തിരിച്ചടി. മുൻ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് ചാര്‍ജ് മെമോ നല്‍കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

നോട്ടീസിന്മേൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. അനിൽകുമാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനോട് വിശദീകരണം തേടി.

രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ മാതൃ സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. അനിൽകുമാറിനെ ശാസ്താംകോട്ട ഡിബി കോളജിലേക്കാണ് മാറ്റിയിരിക്കുന്നത്. അനിൽകുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റം.

SCROLL FOR NEXT