KERALA

സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

2022ൽ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗീക ഉദ്ദേശ്യത്തോടെ പെരുമാറി എന്നാണ് കേസ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംമ്പരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് നടിയുടെ പരാതിയിൽ കേസ് എടുത്തത്. 2022ൽ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗീക ഉദ്ദേശ്യത്തോടെ പെരുമാറി എന്നാണ് കേസ്. ബിഎൻഎസ് 74,75,79 വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയവയാണ് വകുപ്പുകൾ.

എളംകുളത്തെ ഫ്ലാറ്റിൽ വച്ചായിരുന്നു സംഭവം നടന്നത് എന്ന് പരാതിയിൽ പറയുന്നു. എളംകുളത്തെ ഫ്ലാറ്റിൽ എത്തുകയും മോശമായി പെരിമാറുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ നടിക്കെതിരെ മാനനഷ്ട്ടത്തിന് ചിദംബരം മുൻപ് പരാതി നൽകിയിരുന്നതായി ചിദംബരത്തിൻ്റെ സുഹൃത്തുകൾ അറിയിച്ചു.

SCROLL FOR NEXT