കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഓൺലൈനായി അപ്ലോഡ് ചെയ്യുമെന്നാണ് വിവരം. കുറ്റപത്രം സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. കേസിൽ രഞ്ജിത്തിനെതിരെ കൂടുതൽ തെളിവുണ്ടെന്നാണ് വിവരം.
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജയിലിലായിരുന്ന രഞ്ജിത്ത് അടുത്തിടെയാണ് ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായത്.
കർശന ഉപാധികളോടെയാണ് രഞ്ജിത്തിന് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കൊച്ചി ഡിസിപി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.