കോഴിക്കോട്: നാദാപുരത്ത് ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 41 വർഷം കഠിനതടവും 52000 രൂപ പിഴയും. 14 വയസുള്ള ആൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ വളയം സ്വദേശി ഗണപതിയാട്ട് മൂസയ്ക്കാണ് ശിക്ഷ. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.