കനക കുമാർ Source: News Malayalam 24x7
KERALA

കേരള കലാമണ്ഡലത്തിൽ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി; പോക്സോ കേസെടുത്ത് പൊലീസ്

വിദ്യാർഥികളുടെ പരാതി സർവകലാശാലയാണ് പൊലീസിന് കൈമാറിയത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കേരള കലാമണ്ഡലത്തിൽ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി. ദേശമംഗലം സ്വദേശി കനക കുമാറിന് എതിരെയാണ് ചെറുതുരുത്തി പൊലീസ് കേസ് എടുത്തത്. ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാർഥികളുടെ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. വിദ്യാർഥികളുടെ പരാതി സർവകലാശാലയാണ് പൊലീസിന് കൈമാറിയത്.

അധ്യാപകനും മുൻ വകുപ്പ് മേധാവിയുമായിരുന്നു കനക കുമാർ. അധ്യാപകൻ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സർവകലാശാല പൊലീസിന് പരാതി കൈമാറിയത്.

SCROLL FOR NEXT