ഷിയാസ് കരീം 
KERALA

ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ വീണ്ടും ലൈംഗിക ചൂഷണ പരാതി

അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ അടക്കം പൊലീസിന് കൈമാറി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി. കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് പരാതി നൽകിയിട്ടുള്ളത്. സാമ്പത്തിക ചൂഷണവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

65 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആരോപണം. ഷിയാസ് കരീം തൻ്റെ അശ്ലീല ഫോട്ടോ എടുക്കുകയും, പോൺ സൈറ്റുകളിൽ ഇടുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിച്ചു.

അശ്ലീല ചാറ്റ് അടക്കമുള്ളവയുടെ സ്ക്രീൻ ഷോട്ട് അടക്കമുള്ള നൽകിയാണ് യുവതി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. നേരത്തെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ ഷിയാസ് കരീം അറസ്റ്റിലായിരുന്നു. .

മൂന്നു വർഷം മുൻപ് ചെന്നൈ വിമാനത്താവളത്തിൽവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഫിറ്റ്നസ് ട്രെയ്നറായിരുന്ന കാസർഗോഡ് സ്വദേശിയാണ് അന്ന് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പലപ്പോഴായി 11 ലക്ഷം രൂപ കൈക്കലാക്കിയെന്നും അന്ന് യുവതി ആരോപിച്ചിരുന്നു

SCROLL FOR NEXT